
ഫ്രാങ്ക്‌ഫോർട്ട്: കെൻ്റക്കിയിലെ ഒരു റൂറൽ കൗണ്ടിയിലെ ഒരു ജഡ്ജി വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ കോടതി മുറിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു, പ്രാദേശിക ഷെരീഫിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.
കെൻ്റക്കി സ്റ്റേറ്റ് പോലീസ് പറയുന്നതനുസരിച്ച്, ലെച്ചർ കൗണ്ടി ഷെരീഫ് ഷോൺ എം. സ്റ്റൈൻസ് ജില്ലാ ജഡ്ജി കെവിൻ മുള്ളിൻസിന് നേരെ പലതവണ വെടിയുതിർത്തതായി പ്രാഥമിക അന്വേഷണത്തിൽ സൂചിപ്പിക്കുന്നു. കോടതിയിൽ വച്ച് ജഡ്ജും സ്റ്റൈൻസും തമ്മിൽ വാഗ്വാദം ഉണ്ടായി തുടർന്ന് സ്റ്റൈൻസ് തോക്കെടുത്ത് ജഡ്ജിനു നേരെ പല തവണ വെടിയുതിർക്കുകയായിരുന്നു. എന്തിൻ്റെ പേരിലാണ് തർക്കം നടന്നതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
15 വർഷത്തോളം ജഡ്ജ്ഷിപ്പ് വഹിച്ച മുള്ളിൻസ് സംഭവസ്ഥലത്ത് വച്ച് മരിച്ചു, സ്റ്റൈൻസ് ഒരെതിർപ്പും കൂടാതെ കീഴടങ്ങി.
കെൻ്റക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലോറൻസ് ബി വാൻമീറ്റർ പറഞ്ഞു, “ഈ അക്രമത്തിൽ ഞാൻ ഞെട്ടിപ്പോയി. ഈ വാർത്തയിൽ കോടതി സംവിധാനം തന്നെ കുലുങ്ങി”.
ലെച്ചർ കൗണ്ടിയുടെ ജഡ്ജി-എക്‌സിക്യൂട്ടീവ് വെള്ളിയാഴ്ച കൗണ്ടി കോടതി അടച്ചുപൂട്ടാനുള്ള ഉത്തരവിൽ ഒപ്പുവച്ചു. ലെക്‌സിംഗ്ടണിന് തെക്കുകിഴക്കായി 146 മൈൽ (235 കിലോമീറ്റർ) അകലെയുള്ള വൈറ്റ്‌സ്‌ബർഗിലാണ് കോടതി മന്ദിരം.
വെടിവയ്പിൽ 54 കാരനായ മുള്ളിൻസിന് ഒന്നിലധികം തവണ പരിക്കേറ്റതായി കെൻ്റക്കി സ്റ്റേറ്റ് പോലീസ് പറഞ്ഞു.















