കൊടുംചൂട് തന്നെ, സംസ്ഥാനത്തെ യെല്ലോ അലർട്ട് പുതുക്കി; രണ്ട് ദിവസം 6 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ യെല്ലോ അലർട്ട് പുതുക്കി. ഇന്നും നാളെയും 6 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവുമധികം ജാഗ്രത വേണ്ടത്.

കാലാവസ്ഥ വകുപ്പിന്‍റെ ഉയർന്ന താപനില മുന്നറിയിപ്പ് (മഞ്ഞ അലർട്ട്) ഇപ്രകാരം

ഇന്നും നാളെയും (2024 ഫെബ്രുവരി 22 & 23) കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് & കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

KERALA 6 DISTRICTS MAXIMUM TEMPERATURE WARNING YELLOW ALERT LATEST NEWS