കേരള ബാങ്കിലെ പണയ സ്വർണ മോഷ്ടിച്ചു, മുൻ ഏരിയ മാനേജർ അറസ്റ്റിൽ, മോഷ്ടിച്ചത് 336 ​ഗ്രാം

ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വർണം മോഷ്ടിച്ചെന്ന കേസിൽ മുൻ ഏരിയ മാനേജർ അറസ്റ്റിൽ. പട്ടണക്കാട് പൊലീസാണ് ചേർത്തല തോട്ടുങ്കര വീട്ടിൽ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റുണ്ടായത്. കേരള ബാങ്കിന്റെ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ ശാഖകളിൽ നിന്നാണ് 336 ​ഗ്രാം പണയ സ്വർണം മോഷണം പോയത്.

പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ 2022 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സ്വർണ്ണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. പണയ സ്വർണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും ചുമതല മീര മാത്യുവിനായിരുന്നു. പരിശോധനയ്ക്കിടെയാണ് ഇവർ സ്വർണം മോഷ്ടിച്ചിരുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും സ്വർണം ഇവർ എന്തുചെയ്തെന്ന് കണ്ടെത്തണമെന്നും പൊലീസ് പറഞ്ഞു.

Kerala Bank area manager arrested for gold theft case

More Stories from this section

family-dental
witywide