ദുരന്തമേഖലയിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേരള ബാങ്ക്, ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി

കൽപ്പറ്റ: വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. 9 പേരാണ് പ്രാഥമിക പട്ടികയിൽ ഉള്ളത്. ഇവരുടെ 6,65,000 രൂപയാണ് ആദ്യഘട്ടത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. കൂടുതൽ പേരുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്നും അതിനനുസരിച്ചുള്ള നടപടികളുണ്ടാകുമെന്നും ഭരണസമിതി വ്യക്തമാക്കി.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചതായി കേരള ബാങ്ക് ഭരണസമിതി വ്യക്തമാക്കി.

More Stories from this section

family-dental
witywide