
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തബാധിതര്‍ക്കു സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 രൂപ നല്‍കും. കാണാതാവരുടെ ആശ്രിതര്‍ക്ക് നിയമ നടപടി പൂര്‍ത്തിയാക്കി സഹായധനം കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
40 മുതൽ 60 ശതമാനം വരെ വൈകല്യമുണ്ടായവർക്കും ഗുരുതരമായി പരുക്കേറ്റവർക്കും 50,000 രൂപ നൽകും. സാധാരണയായി ലഭിക്കുന്ന നഷ്ടപരിഹാരത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് ഈ പണം ലഭ്യമാക്കുക. വാടകവീടുകളിലേക്കു മാറുന്നവര്‍ക്കു പ്രതിമാസ വാടകയായി 6000 രൂപ നല്‍കും.
ബന്ധുവീടുകളിലേക്കു മാറുന്നവർക്കും ഈ തുക ലഭിക്കും. ദുരന്തബാധിതർക്കു സൗജന്യതാമസം ഒരുക്കുകയാണു സർക്കാർ ലക്ഷ്യം. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് വീണ്ടെടുക്കുന്നതിനായി എല്ലാ സൗകര്യവും 2018 മാതൃകയിൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Kerala CM announced financial help for wayanad landslide victims














