കേരളത്തിലെ റേഷൻ കടകളിൽ മോദി ചിത്രം വയ്ക്കില്ല, തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം ലഭിച്ചെന്നും എന്നാൽ കേരളത്തിൽ അത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശം ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരം പ്രചരണ പരിപാടി എന്തുതന്നെയായാലും കേരളം നടപ്പാക്കില്ല. ഇക്കാര്യത്തിലെ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കേന്ദ്രത്തിന്‍റെ ഇത്തരം പ്രചരണത്തിന്‍റെ ലക്ഷ്യത്തിൽ സംശയമുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചോദ്യോത്തര വേളയിൽ വിഷയവുമായി ബന്ധപ്പെട്ടു പി അബ്‍ദുൽ ഹമീദ് എം എൽ എയുടെ ചോദ്യത്തിന് മന്ത്രി ജി ആർ അനിൽ മറുപടി നൽകിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

റേഷൻ കടകളുടെ ബ്രാൻഡിങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ചിത്രവും സെൽഫി പോയിന്റും റേഷൻ കടകൾക്ക് മുന്നിൽ സ്ഥാപിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയ കാര്യങ്ങളും കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ നിർദ്ദശങ്ങളിൽ പറയുന്നുണ്ട്.

Kerala CM Pinarayi Vijayan says PM Modis photo will not be placed in front of ration shops

More Stories from this section

dental-431-x-127
witywide