
ദില്ലി: എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നും വാദം നടന്നില്ല. ഇന്ന് അന്തിമവാദം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് ലാവലിൻ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മറ്റ് കേസുകളിൽ വാദം നീണ്ടുപോയതോടെ ലാവലിൻ അടക്കമുള്ള കേസുകൾ കോടതിക്ക് ഇന്ന് പരിഗണിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സി ബി ഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയിലുള്ളത്. ഇന്നത്തേക് കൂടി ചേർത്ത് ഇത് 41 -ാം തവണയാണ് ലാവലിൻ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.
Kerala CM Pinarayi vijayan SNC Lavalin case Supreme Court Adjourns hearing again