‘കേരള കോണ്‍ഗ്രസ്-ഡെമോക്രാറ്റിക്’: പുതിയ പാര്‍ട്ടിയുമായി എന്‍ഡിഎയിലേക്ക് സജി മഞ്ഞക്കടമ്പില്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് – ഡെമോക്രാറ്റിക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. സജി മഞ്ഞക്കടമ്പില്‍ ചെയര്‍മാനായുള്ള പുതിയ പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയാകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡോ. ദിനേശ് കര്‍ത്തയാണ് പാര്‍ട്ടിയുടെ വര്‍ക്കിംങ് ചെയര്‍മാന്‍.

കോട്ടയത്ത് നടന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരണ തീരുമാനം നേതാക്കള്‍ അറിയിച്ചത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും യോഗത്തിലേക്ക് എത്തി സജിയെ സ്വാഗതം ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ വിജയിപ്പിക്കണമെന്നും സജി മഞ്ഞക്കടമ്പില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

മോന്‍സ് ജോസഫിന്റെ നിലപാടുകളും, അവഗണനയും എന്ന കാരണം മാത്രമാണ് താന്‍ യുഡി എഫ് വിടുന്നതെന്ന മുന്‍ ആരോപണം സജി ഇന്നും ആവര്‍ത്തിച്ചു. മാത്രമല്ല, തന്നെ ബോധപൂര്‍വ്വം മോന്‍സ് ജോസഫ് തകര്‍ക്കാന്‍ ശ്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide