അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം 22ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വിശകലനങ്ങളുടെ ഭാഗമായി കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22ന് വൈകിട്ട് ആറിന് ഹൂസ്റ്റൺ സ്റ്റാഫോർഡിൽ നടക്കുന്ന സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നവർ സംവാദത്തിൽ പങ്കെടുക്കും.

അമേരിക്കൻ മലയാളികൾ നയിക്കുന്ന ഈ സംവാദത്തിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളെ പിന്തുണയ്ക്കുന്നവർക്കായി പ്രത്യേക ഇരിപ്പടം ക്രമീകരിച്ചിട്ടുണ്ട്. കേൾവിക്കാരും ചോദ്യകർത്താക്കളും ഉൾപ്പെടെയുള്ളവർ മോഡറേറ്ററുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംഘാടകർ അറിയിച്ചു.