ഗതാഗതമന്ത്രിക്കും ഡ്രൈവിംഗ് പരിഷ്കരണത്തിനും നിർണായകം, സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഉത്തരവ് നാളെ

തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേഷ് കുമാറിനും അദ്ദേഹം കൊണ്ടുവന്ന ഡ്രൈവിംഗ് പരിഷ്കരണത്തിനും നാളെ നിർണായക ദിനം. സംസ്ഥാനത്തെ ഡ്രൈവിഗ് ടെസ്റ്റ് പരിഷ്കരണത്തിന് എതിരെയുള്ള ഹർജിയിൽ ഹൈക്കോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കമുള്ളവരാണ് ഹർജി നൽകിയത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലർ കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നും സർക്കാരിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ഈ സർക്കുലർ റദ്ദാക്കണമെന്നും ഹർജിയിൽ വിധി വരുന്നത് വരെ സർക്കുലർ സ്റ്റേ ചെയ്യണമന്നുമാണ് ആവശ്യം.

എന്നാൽ കേന്ദ്ര മോട്ടോർ വാഹനചട്ടത്തിന്റെ ചുവട് പിടിച്ചാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വാദം. ഗിയർ ഇല്ലാത്ത ഇരുചക്രവാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതും കാര്യക്ഷമത കൂട്ടാനാണെന്നും കോടതിയിൽ മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി. വിഷയത്തിൽ നാളെയും സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. അതേസമയം പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി.

kerala driving licence renewal issue kerala high court will consider tomorrow

More Stories from this section

dental-431-x-127
witywide