‘കരുതൽ’ കേരളം ഏറ്റെടുത്തു, വൈദ്യുതി ഉപയോഗത്തിലെ കുറവിൽ അഭിനന്ദിച്ച് മന്ത്രി; ‘എന്‍റെ വീട്ടിലും ഓഫീസിലും വലിയ കുറവ്’

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതിൽ പൊതുജനങ്ങളെ അഭിനന്ദിച്ച് മന്ത്രി കെ കൃഷ്ണൻ കുട്ടി രംഗത്ത്. വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം ഏറ്റെടുത്തുകഴിഞ്ഞെന്നും കഴിഞ്ഞ ദിവസം മാക്സിമം ഡിമാന്റിലും വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടായത് ഇതിന് തെളിവാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഉപഭോക്താക്കൾ സ്വന്തം നിലയില്‍ ഊര്‍‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണെന്നും മന്ത്രി കുറിച്ചു. തന്‍റെ വീട്ടിലും ഓഫീസിലും വലിയ തോതില്‍ വൈദ്യുതിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു. വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കുമെന്നും വൈദ്യുതി മന്ത്രി ഓർമ്മിപ്പിച്ചു.

വൈദ്യുതി മന്ത്രിയുടെ കുറിപ്പ്

വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം മാക്സിമം ഡിമാന്റിലും വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടായത് ഇതിന് തെളിവാണ്. മാക്സിമം ഡിമാന്റ് 5676 മെഗാവാട്ടായി കുറഞ്ഞു. വ്യാഴാഴ്ച റെക്കോര്‍‍ഡ് സൃഷ്ടിച്ച ഉപഭോഗത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കൾ സ്വന്തം നിലയില്‍ ഊര്‍‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണ്. എന്‍റെ സ്വന്തം വീട്ടിലും ഓഫീസിലും വലിയ തോതില്‍ വൈദ്യുതിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കും.

kerala electricity minister k krishnankutty congratulates people for less electricity consumption