
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്‌പേസ്’ തയാറായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ലളിതവും എന്നാല്‍ സമഗ്രവുമായ ഒരു ഒടിടി യൂസര്‍ എക്‌സ്പീരിയന്‍സ് ആയിരിക്കും സി സ്‌പേസിന്റേത്. സിനിമാപ്രേമികള്‍ക്കായി എത്രയും വേഗം തന്നെ സി സ്‌പേസ് ലോഞ്ച് ചെയ്യുവാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാറ്റ്‌ഫോമിന്റെ പ്രിവ്യൂ ഇന്ന് തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ചു നടന്നു. സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്‌പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം മന്ത്രി പങ്കുവെച്ചിട്ടുണ്ട്.