അമ്പിനും വില്ലിനുമടുക്കാതെ ഗവർണർ; ലോക കേരള സഭയിൽ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ആഗോളതലത്തിലുള്ള മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയിലേക്കുള്ള ക്ഷണം നിരസിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറിയോട് സംസ്ഥാന സർക്കാരിന്റെ നടപടികളിലെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവർണർ, അദ്ദേഹത്തെ മടക്കി അയച്ചു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചെന്നാണ് റിപ്പോർട്ട്.

103 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കുന്ന നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് ചേരുന്നത്. 200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്.

More Stories from this section

family-dental
witywide