ഉന്നത വിദ്യാഭ്യാസ മേഖല ഉടച്ചുവാര്‍ക്കുകയാണ് സര്‍ക്കാറിൻ്റെ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല ഉടച്ചുവാര്‍ക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ തുടര്‍ച്ചയായി കോഴിക്കോട് വിദ്യാര്‍ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളുടെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസ രംഗത്തും ഉണ്ടാകണം. അതിനായി പദ്ധതികള്‍ സമഗ്രമായി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം കാഴ്ചപാടോടെ ഭാവി കേരളത്തെ നവ സമൂഹമാക്കി രൂപപ്പെടുത്താനുള്ള നിര്‍ദേശം വിവിധ മേഖലയില്‍ നിന്ന് സ്വീകരിക്കുകയാണ് മുഖാമുഖം പരിപാടിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്ത് പ്രതിഭയുള്ള വിദ്യാര്‍ഥികളില്‍ പലരും വിദേശത്തേക്ക് ചേക്കേറുകയാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. കേരളത്തിന്റെ ഭാവി ഭാഗദേയം നിര്‍ണയിക്കുന്നത് പുതുതലമുറയുടെ പങ്ക് പ്രധാനമാണ്.അതിന് ആദ്യ പരിഗണന എന്ന നിലയിലാണ് ആദ്യ ദിനം തന്നെ മുഖാമുഖം സംഘടിപ്പിച്ചത്. മുഖാമുഖം പരിപാടിയില്‍ 10 വ്യത്യസ്ത മേഖലയിലെ പ്രതിനിധികളുമായുള്ള സംവാദമാണ് നടക്കുന്നത്. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ ഒരു മറച്ചുവെക്കലും ഇല്ലാതെ അവതരിപ്പിക്കാം. . ഭാവിയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തും പറയാം. പ്രായോഗികത നടപ്പാക്കുന്നവര്‍ നിശ്ചയിക്കട്ടെ. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കുമെന്നും അത് പരിഗണിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala govt. aims to Reconstruct Higher Education Sector

More Stories from this section

family-dental
witywide