
കൊച്ചി: കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രമയ്ക്ക് എതിരായ അച്ചടക്ക നടപടിയിൽ സംസ്ഥാന സർക്കാരിനും എസ് എഫ് ഐക്കും ഹൈക്കോടതിയിൽ തിരിച്ചടി. ഡോ. രമയ്ക്ക് എതിരായ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കാസര്‍കോട് കോളജില്‍നിന്ന് സ്ഥലംമാറ്റിയതിന് എതിരെ രമ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്.
അന്വേഷണത്തില്‍ ബാഹ്യ ഇടപെടലും താല്‍പര്യവുമുണ്ടായെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി രമയ്ക്ക് എതിരായ അച്ചടക്ക നടപടി റദ്ദാക്കിയത്. ഒരാളുടെ അഭിപ്രായസ്വതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും നടപടിയെടുത്ത് അത് ഹനിക്കാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പലിനെ ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും കോടതി വിമർശിച്ചു. എസ് എഫ് ഐയുടെ പരാതിയിലായിരുന്നു ഡോ. രമയെ സർക്കാർ സ്ഥലം മാറ്റിയത്.
Kerala HC canceled the transfer of Kasaragod Govt College Principal DR. Rama












