കരുവന്നൂർ കേസിൽ ഇഡിക്ക്‌ ഹൈക്കോടതിയിൽ തിരിച്ചടി, ‘രേഖകൾ ക്രൈംബ്രാഞ്ചിന് നൽകണം’

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് ഹൈക്കോടതിയിൽ തിരിച്ചടി. ഇ ഡി എടുത്ത കേസിന്റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാ‌ഞ്ചിന്‍റെ ഹർജിയിൽ കേരളാ ഹൈക്കോടതി അനുകൂല ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ ഇഡിക്ക് കോടതി നിർദേശം നൽകി.

ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദ്ദേശം.രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി.

Also Read

More Stories from this section

family-dental
witywide