
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ നോട്ടീസിനെതിരെ ഹൈക്കോടതിയിലെത്തിയ സി എം ആർ എൽ എം ഡി ശശിധരൻ കർത്തക്ക് തിരിച്ചടി. ഇഡി സമന്‍സിലെ തുറനടപടി തടയണമെന്നുള്ള കർത്തയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ഇ ഡിയുടെ ചോദ്യം ചെയ്യലിന് കർത്തക്ക് ഹാജരാകേണ്ടിവരും. വരുന്ന തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇ ഡി ശശിധരന്‍ കര്‍ത്തക്ക് സമൻസ് നൽകിയിരിക്കുന്നത്.