
കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എം എൽ എയ്ക്ക് ആശ്വാസം. പീരുമേട് തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തളളി. എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തളളിയത്. വാഴൂർ സോമൻ തെരഞ്ഞെടുപ്പ് പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു സിറയക് തോമസിന്‍റെ ആരോപണം. എന്നാൽ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് മേരി ജോസഫാണ് പീരുമേട് തെരഞ്ഞെടുപ്പ് കേസ് തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്.
Kerala HC rejects peermade election case against vazhoor soman MLA













