രാത്രി 7 നും 1 നും ഇടയിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, ആദ്യം പാലക്കാട് സർക്കിളിൽ തുടങ്ങി, ‘എസി 26 ഡിഗ്രിക്ക് മുകളിലാക്കണം’

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രണം ഏർപ്പെടുത്തി. മേഖല തിരിച്ചാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ്. അതായത് പൊന്നാനി, പെരിന്തൽമണ്ണ, മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിൽ ഇടവിട്ടുള്ള നിയന്ത്രണമായിരിക്കും ഉണ്ടാവുകയെന്ന് കെ എസ് ഇ ബി അറിയിച്ചിട്ടുണ്ട്.

ഇതിനൊപ്പം തന്നെ വൈദ്യുതി നിയന്ത്രണത്തിനായി മാർഗനിർദ്ദേശങ്ങളും കെ എസ് ഇ ബി പുറത്തിറക്കിയിട്ടിട്ടുണ്ട്. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർ‌ത്തനം പുനഃക്രമീകരിക്കണം. രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എ സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കണം. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം, ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നതടക്കമുള്ള മാർഗനിർദ്ദേശങ്ങളാണ് കെ എസ് ഇ ബി മുന്നോട്ടുവച്ചിരിക്കുന്നത്.

kerala heat wave condition electricity consumption has been restricted kseb notice

More Stories from this section

dental-431-x-127
witywide