നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളില്‍ മാറ്റം; ബാലഗോപാല്‍ രണ്ടാമനായി, കേളു രണ്ടാംനിരയിൽ

തിരുവനന്തപുരം: കെ രാധാകൃഷ്ണന്റെ പകരക്കാരനായി ഒ ആർ കേളു മന്ത്രിയായി നിയമസഭയിലെത്തിയതോടെ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാലാകും ഇനി ഇരിക്കുക. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്. പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്.

നേരത്തെ പാര്‍ലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്. കേളുവിന് പുതിയ മന്ത്രി എന്ന നിലയിൽ ആണ് രണ്ടാം നിരയിൽ ഇരിപ്പിടം നൽകിയത്.

Also Read

More Stories from this section

family-dental
witywide