എന്‍ഡിഎയുടെ ‘കേരള പദയാത്ര’; കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രക്ക് കാസര്‍കോട് ഇന്ന് തുടക്കമാകും. പദയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിര്‍വഹിക്കും. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ കൂടി കടന്നു പോകുന്ന യാത്ര കേരള പദയാത്ര 27 ന് പാലക്കാട് സമാപിക്കും.

ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും. എല്ലാ ദിവസവും ദേശീയ സംസ്ഥാന നേതാക്കള്‍ പദയാത്രയുടെ ഭാഗമാകും. ഓരോ ദിവസവും ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പദയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും. രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്‌നേഹ സംഗമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ അംഗങ്ങളായവരുടെ ഗുണഭോക്തൃ സംഗമങ്ങളും നടക്കും.

നേരത്തെ ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ബിഹാറിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നീട് നദ്ദ കാസര്‍കോട് എത്തില്ലെന്ന തീരുമാനം വരുകയായിരുന്നു. വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്‌നങ്ങളും പ്രതീക്ഷകളും ചര്‍ച്ച ചെയ്യുന്ന വികസന സെമിന

More Stories from this section

family-dental
witywide