പിറന്ന മണ്ണിന് ഇന്ന് പിറന്നാള്‍ മധുരം, ഐക്യകേരളം 68 ന്റെ നിറവിലേക്ക്

കേരളത്തിന് ഇന്ന് അറുപത്തെട്ട് വയസ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളം രൂപീകൃതമായത്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേല്‍ക്കുന്നത്.

സമാനതകളില്ലാത്ത വയനാട് ദുരന്തത്തിലൂടെ കടന്നാണ് ഇക്കുറി കേരളം 68 ാം വയസിലേക്ക് കടക്കുന്നത്. ദുരന്തമുഖത്തേക്ക് സഹായമെത്തിക്കാനുള്ള നെട്ടോട്ടം ഐക്യകേരളത്തിന്റെ, മലയാളിയുടെ ഒരുമയാണ് വിളിച്ചോതുന്നത്. കേരളം അതിജീവനത്തിന്റെ പുതിയ ചരിത്രത്തിനും ഇവിടെ തുടക്കം കുറിച്ചു.

More Stories from this section

family-dental
witywide