ശശി തരൂറിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് ശശി തരൂരിനെതിരെ കേസെടുത്തത്. രാജീവ് ചന്ദ്രശേഖർ മതസംഘടനകൾക്കു പണം നൽകി വോട്ടു പിടിക്കുന്നതായി ശശി തരൂർ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് കേസിന് ആധാരം. ഇക്കാര്യം ചൂണ്ടികാട്ടി രാജീവ് ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

kerala police register case against shashi tharoor