പാർവതി, 15 വയസ്, തിരുവല്ലയിൽ കാണാതായ പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രം പുറത്ത്, വിവരം കിട്ടിയാൽ അറിയിക്കണമെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്താനായി കുട്ടിയുടെയും പ്രതികളുടെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പെൺകുട്ടിയുടെ പേര് പാർവതി എന്നാണെന്നും 15 വയസ് പ്രായമാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്നും കൊണ്ടുപോയതെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ പേര് പാർവതി എന്നാണ്, 15 വയസ് മാത്രമാണ് പ്രായമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് പ്രതികളോടൊപ്പം പോയതെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തില്‍ കാണുന്നവരെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡി വൈ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ വന്നില്ല. ഇതോടെയാണ് വീട്ടുകാരും ബന്ധുക്കളും വിവരം പൊലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

kerala police released thiruvalla missing girl parvathi photos to public Any information contact police