സെര്‍വര്‍ പണിമുടക്കി, കാത്തിരുന്ന് വലഞ്ഞ് ജനങ്ങൾ; പിന്നാലെ മന്ത്രിയുടെ അറിയിപ്പ്, മസ്റ്ററിംഗ് താത്കാലികമായി നിര്‍ത്തിവച്ചു

തിരുവനന്തപുരം: സെർവർ പണിമുടക്കിയതോടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. സെർവർ തകരാറിലായതിനെ തുടർന്ന് റേഷൻ മസ്റ്ററിങ് വെള്ളിയാഴ്ച രാവിലെ മുതലെ വലിയ പണിയായി മാറിയിരുന്നു. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ ക്യാമ്പ് നടത്തുമെന്ന അറിയിപ്പിന തുടർന്ന് റേഷൻകാർഡും ആധാർകാർഡുമായി മസ്റ്ററിങ്ങിനെത്തിയ പൊതുജനം റേഷൻ കടയ്ക്ക് മുന്നിൽ മണിക്കൂറുകളോളമാണ് കാത്തിരുന്ന് വലഞ്ഞത്. ഇതിന് പിന്നാലെയാണ് മന്ത്രി മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചെന്ന് അറിയിച്ചത്.

അരി വിതരണവും മസ്റ്ററിംഗും ഒരുമിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ നിറമുളള കാർഡുകാർക്ക് സാദ്ധ്യമായാൽ മസ്റ്ററിംഗ് നടത്താമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. റേഷൻ വിതരണം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാറ്റി വച്ചാണ് മസ്റ്ററിംഗ് നടത്താൻ തീരുമാനിച്ചത്. എന്നാൽ രാവിലെ തുടങ്ങിയതുമുതൽ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് പ്രതിസന്ധിയിലാകുകയായിരുന്നു.

Kerala Ration Card Mustering temporarily stopped due to server crash

More Stories from this section

family-dental
witywide