കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ പ്രവർത്തനോദ്ഘാടനം കൂപ്പർ സിറ്റി ഹൈസ്കൂളിൽ

സാജൻ മാത്യു

മയാമി : കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2024 -ലെ  പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 10 ന് വൈകിട്ട് 5.30 നു കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.  240 ഡിസ്ട്രിക്ട് കോർട്ട് ഓഫ് ടെക്സസ് ജഡ്‌ജ്‌ സുരേന്ദ്രൻ കെ പട്ടേൽ  മുഖ്യാതിഥി   ആയിരിക്കും. ചടങ്ങിൽ ഒട്ടേറെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

റൂബി ജൂബിലി ആഘോഷത്തിന്  ശേഷം , പ്രവർത്തനത്തിന്റെ അഞ്ചാം ദശകത്തിലേക്കു പ്രവേശിക്കുന്ന ആദ്യ വർഷം എന്നതു ഈ വർഷത്തിന്റെ ഒരു പ്രത്യേകതയാണ്. പ്രസിഡന്റ്  ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല , സെക്രട്ടറി നിബു പുത്തേത്ത്, ട്രഷറർ ജെറാൾഡ് പെരേര, ജോയിന്റ് സെക്രട്ടറി നോയൽ മാത്യു, ജോയിന്റ് ട്രഷറർ അജി വർഗീസ് , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ  ജിനി ഷൈജു,  സുമ ബിജു , അരുൺ പൗവത്തിൽ, ജോബി എബ്രഹാം , മാത്യു കിഴക്കേടത്ത് , മാമ്മൻ പോത്തൻ, രതീഷ് ഗോവിന്ദ്, ജോസ് തോമസ്‌, നിധീഷ് ജോസഫ് , ജോസ് വടാപറമ്പിൽ , ബിജു ജോൺ , കേരളസമാജത്തിന്റെ സജീവപ്രവർത്തകർത്തർ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഡിന്നറിന് ശേഷം നടക്കുന്ന ഉദ്ഘാടന പരിപാടികൾക്കൊപ്പം കലാപരിപാടികളും ഉണ്ടായിരിക്കും. കലയുടെ വിസ്മയം തീർക്കാൻ 200 ൽപരം കലാകാരന്മാർ അണിനിരക്കും. അരങ്ങിലെ അവരുടെ പ്രകടനം ആസ്വാദനത്തിന്റെ പുതിയ സംവേദനങ്ങൾ തീർക്കും.

സൗത്ത് ഫ്ലോറിഡയിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും മഹനീയ സാന്നിധ്യം കേരള സമാജം കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ഷിബു ജോസഫ് അഭ്യർഥിച്ചു . പരിപാടികളുടെ വിജയത്തിനായി കമ്മറ്റി അംഗങ്ങളും , മറ്റു പ്രവർത്തകരും വേണ്ട ഒരുക്കങ്ങൾ അണിയറയിൽ പൂർത്തിയായതായി പ്രസിഡണ്ട്‌ ഷിബു ജോസഫ്, സെക്രട്ടറി നിബു പുത്തേത്ത്, ട്രെഷറർ ജെറാൾഡ് പെരേര എന്നിവർ അറിയിച്ചു.

Kerala Samajam of South Florida meeting

More Stories from this section

family-dental
witywide