കേരള സമാജം സൗത്ത് ഫ്ലോറിഡയ്ക്ക് നവനേതൃത്വം

സാജൻ മാത്യു

മയാമി: നാലു പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡക്ക് ശ്രീ ഷിബു ജോസഫ് പ്രസിഡന്റായുള്ള 2024ലെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി ജോസ് വെമ്പാല (വൈസ് പ്രസിഡന്റ്), നിബു പുത്തേത്ത് (സെക്രട്ടറി), ജെരാൾഡ് പെരേര (ട്രഷറർ), നോയൽ മാത്യു (ജോയിന്റ് സെക്രട്ടറി), അജി വർഗീസ് (ജോയിന്റ് ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. ജിനി ഷൈജു, സുമ ബിജു, അരുൺ പൗവത്തിൽ, ജോബി എബ്രഹാം , മാത്യു കിഴക്കേടത്ത്, മാമ്മൻ പോത്തൻ, രതീഷ് ഗോവിന്ദ്, ജോസ് തോമസ്‌, നിധീഷ് ജോസഫ് എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി അഗങ്ങൾ.

ജോസ് വടപറമ്പിൽ (എക്സ് ഓഫീഷിയോ മെമ്പർ), 2025ലെ പ്രസിഡന്റ്‌ ആയി തെരെഞെടുക്കപ്പട്ട ബിജു ജോൺ എന്നിവരും 2024-ലെ ഭരണ സമിതിയിൽ പ്രവർത്തിക്കും. ഇലക്ഷൻ കമ്മിഷനിലേക്ക് ജോജോ വാത്യാലിൽ, മാത്തുക്കുട്ടി തുമ്പമണ്ണിനെയും ഓഡിറ്റേഴ്‌സ് ആയി ടോമി കവി, സജി സക്കറിയാസ് എന്നിവരെയും തിരഞ്ഞെടുത്തു .

കേരള സമാജം അതിന്റെ തനതായ ശൈലിയിൽ പാരമ്പര്യമായി നടത്തി വരുന്ന പരിപാടികൾ കൂടാതെ, 2024-ൽ കാലാനുസൃതമായിട്ടുള്ള, വിവിധ നൂതന പരിപടികളും നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി പ്രസിഡന്റ്‌ ഷിബു ജോസഫ്, സെക്രട്ടറി നിബു പുത്തേത്ത് തുടങ്ങിയവർ അറിയിച്ചു.

ഈ വർഷത്തെ കമ്മറ്റിയുടെ പ്രവർത്തന ഉത്ഘാടനം, 2024 ഫെബ്രുവരി 10ന് കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വമ്പിച്ച പരിപാടികളോടൊപ്പം നടത്തപ്പെടുന്നതാണ്. സൗത്ത് ഫ്ലോറിഡയിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണവും സാന്നിധ്യവും ഉണ്ടാവണമെന്ന് പുതിയ ഭരണസമിതി അംഗങ്ങൾ അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide