എസ്എസ്എല്‍സി ഫലം ഇന്ന് മൂന്നുമണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തുക.

എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 ന് ആരംഭിച്ച് മാര്‍ച്ച് 25 നാണ് അവസാനിച്ചത്. 70 ക്യാമ്പുകളിലായി 14 ദിവസത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഔദ്യോഗിക പ്രഖ്യാപന ശേഷം നാല് മണി മുതൽ http://www.prd.kerala.gov.in, http://www.result.kerala.gov.in, http://www.examresults.kerala.gov.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

4,27,105 റഗുലര്‍ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ അര്‍ഹരായത്. ഇവരില്‍ 1,43,557 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 2,55,360 പേര്‍ എയ്ഡഡ് സ്‌കൂളുകളിലും 28,188 പേര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലും നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്.

More Stories from this section

family-dental
witywide