
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ എസ് എസ് എൽ സി പരീക്ഷാ ഫലം നേരത്തെ അറിയാം. മെയ് 8 ന് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം നേരത്തെയാണ് ഇക്കുറി എസ് എസ് എൽ സി ഫല പ്രഖ്യാപനം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. മെയ് 8 ന് വൈകീട്ട് മൂന്ന് മണിക്കാകും ഫല പ്രഖ്യാപനം. തൊട്ടടുത്ത ദിവസം 3 മണിക്ക് തന്നെ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലവും അന്നേ ദിവസം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
Kerala SSLC result 2024 on May 8; plus two results on May 9