പാലക്കാട് ഉഷ്ണതരംഗം തുടരുമെന്ന് മുന്നറിയിപ്പ്; കേരളത്തിൽ ഇന്നലെ രേഖപ്പെടുത്തിയത് കൊടും ചൂട്

തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂട് തുടരുന്നു. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ചവരെ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഇന്നലെ മാത്രം കൊടും ചൂടാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ 41.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പുനലൂരിൽ 38.5 ഡിഗ്രി സെൽഷ്യസും കണ്ണൂർ എയർപോർട്ടിൽ 38.2 ഡ്രിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.