
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ച് ബിജെപി നേതാവും തെന്നിന്ത്യൻ ചലച്ചിത്ര താരവുമായ ഖുശ്ബു സുന്ദർ. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് ഖുശ്ബുവിന്റെ രാജി.
ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം ഖുശ്ബുവിന്റെ രാജി സ്വീകരിച്ചു. ജൂണ്‍ 28നാണ് ഖുശ്ബു രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഖുശ്ബുവിന് ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം നല്‍കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുശ്ബുവിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചെങ്കിലും ബിജെപിയില്‍ തന്നെ തുടരുമെന്നാണ് ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്. ഇനിമുതൽ രാഷ്ട്രീയത്തിൽ സജീവമാകും.
നാളെ രാവിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ ഖുശ്ബു പങ്കെടുക്കും. പുതിയ തുടക്കത്തിനു വേണ്ടിയാണ് മാറ്റമെന്നും വനിത കമ്മീഷനിൽ ഉണ്ടായിരുന്നപ്പോൾ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും ഖുശ്ബു പ്രതികരിച്ചു.