‘സ്വയം സംരക്ഷിക്കാന്‍ രാജ്യം വാളിന് മൂര്‍ച്ച കൂട്ടണം’ കിം ജോങ് ഉന്‍

സോള്‍: യുഎസും ദക്ഷിണ കൊറിയയും സൈനിക ഏറ്റുമുട്ടല്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗങ്ങള്‍ അണിനിരത്തണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ രാജ്യത്തിന്റെ സൈനിക മേധാവികളോട് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക ഉള്‍പ്പെടെയുള്ള ശത്രുക്കളുടെ ശത്രുതാപരമായ കുതന്ത്രങ്ങള്‍ കാരണം കൊറിയന്‍ ഉപദ്വീപിലെ സായുധ ഏറ്റുമുട്ടലിന്റെ അപകടം അതിവേഗത്തിലാകുകയാണെന്നും സ്വയം സംരക്ഷിക്കാന്‍ രാജ്യം ”വാളിന് മൂര്‍ച്ച കൂട്ടണമെന്നും” കിം പറഞ്ഞു.

”അവര്‍ സൈനിക ഏറ്റുമുട്ടല്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, കനത്ത പ്രഹരം നേരിടാനും അവരെ പൂര്‍ണ്ണമായും നശിപ്പിക്കാനും നമ്മള്‍ ഏറ്റവും ശക്തമായ എല്ലാ മാര്‍ഗങ്ങളും അണിനിരത്തണമെന്നും കിമ്മിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Also Read

More Stories from this section

family-dental
witywide