‘കിസാന്‍ മഹാപഞ്ചായത്ത്’ ഇന്ന് രാംലീല മൈതാനത്ത്, 50000ലധികം കര്‍ഷകര്‍ എത്തും; ഡല്‍ഹി ഗതാഗതക്കുരുക്കിലേക്ക്

ന്യൂഡല്‍ഹി: കര്‍ഷക സംഘങ്ങളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഇന്ന് ‘കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത്’ സംഘടിപ്പിക്കും. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് നോയിഡ-ഡല്‍ഹി റൂട്ടുകളില്‍ ഗതാഗത കുരുക്കുണ്ടാകുമെന്ന് ഗൗതം ബുദ്ധ നഗര്‍ പോലീസ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഹാപഞ്ചായത്തില്‍ 5,000-ത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നും ട്രാക്ടര്‍ ട്രോളികള്‍ വേദിക്ക് സമീപം അനുവദിക്കില്ലെന്ന വ്യവസ്ഥയോടെയുമാണ് കര്‍ഷകരുടെ ഒത്തുചേരലിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരിക്കുന്നത്.

മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ 2020-21 കര്‍ഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എസ്‌കെഎം, പഞ്ചാബില്‍ നിന്ന് 50,000 ത്തിലധികം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം തടയാന്‍ മൂന്ന് ഡല്‍ഹി അതിര്‍ത്തികളായ സിംഗ്, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി നൂറുകണക്കിന് കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി തുടരുന്നുണ്ട്.

‘Kisan Maha Panchayat’ today at Ramlila Maidan; Delhi traffic jam

More Stories from this section

family-dental
witywide