കെ.കെ. ജോസഫ് നിര്യാതനായി

ചങ്ങനാശേരി: പായിപ്പാട് കൈലാത്ത് കെ.കെ. ജോസഫ് (97, റിട്ട. എസ്ബി ഹൈസ്‌കൂള്‍ അധ്യാപന്‍) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കുന്നന്താനം സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ സൂസമ്മ ജോസഫ് (റിട്ട. അധ്യാപിക, സെന്റ് ആന്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി) പൊടിയാടി കാരണശേരിയില്‍ കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍: കുര്യാക്കോസ് ജോസഫ് കൈലാത്ത് (കീപ്പ് ഇന്‍ഡസ്ട്രീസ്, ചങ്ങനാശേരി), നാന്‍സി ഏബ്രഹാം (അമേരിക്ക), ജസിമോള്‍ (റിട്ട. അധ്യാപിക).

മരുമക്കള്‍: മോളി കുര്യാക്കോസ് ചെത്തിപ്പുഴ (കടയനിക്കാട്), പരേതനായ ബേബി ഏബ്രഹാം ആഞ്ഞിലിത്താനം, അപ്പച്ചന്‍ (റിട്ട. ഫെഡറല്‍ ബാങ്ക് മാനേജര്‍, ചേര്‍ത്തല), പരേതന്‍ ദീര്‍ഘകാലം കുന്നത്താനം സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.