
കണ്ണൂർ: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിൽ മറുപടിയുമായി സിപിഎം നേതാവ് കെ.കെ. ശൈലജ. സ്ക്രീൻ ഷോട്ട് കെ.കെ. ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് മുൻ മന്ത്രിയും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന ശൈലജ വ്യക്തമാക്കി. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടിയെന്നും അവർ പറഞ്ഞു.
കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും വെറുതെ വിടരുതെന്നും ശൈലജ പറഞ്ഞു. ‘യഥാര്‍ഥ ഇടതുപക്ഷക്കാർ ഇത് ചെയ്യില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചാരണവും അന്വേഷിക്കണമെന്നും ശൈലജ പറഞ്ഞു.
KK Shailaja on Khafir screen shot