റസലാട്ടത്തെ മറികടക്കാൻ ക്ലാസന്റെ വെടിക്കെട്ടിനുമായില്ല! അവസാന ഓവ‍ർ ത്രില്ലറിൽ രക്ഷകനായി റാണ; ഹൈദരാബാദിനെ തുരത്തി കൊൽക്കത്ത

കൊല്‍ക്കത്ത: ഐ പി എൽ പോരാട്ടത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുരത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണിലെ ആദ്യ പോരാട്ടത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 4 റൺസിനാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. തകർത്തടിച്ച ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടിൽ വിജയം സ്വപ്നം കണ്ട സണ്‍റൈസേഴ്‌സിനെ അവസാന ഓവറിൽ ഹര്‍ഷിത് റാണയാണ് ഞെട്ടിച്ചത്.

അവസാന ഓവ‍ർ ത്രില്ലർ

ഹര്‍ഷിത് റാണയെറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ക്ലാസന്‍ സിക്‌സ് നേടി. ഹൈദരാബാദ് ഏറെക്കുറെ വിജയമുറപ്പിച്ചു. രണ്ടാം പന്തില്‍ സിംഗിള്‍. എന്നാല്‍ മൂന്നാം പന്തില്‍ ഷഹ്ബാസിനെ റാണ മടക്കി. നാലാം പന്തില്‍ മാര്‍കോ ജാന്‍സന്‍ സിംഗിളെടുത്തു. അഞ്ചാം പന്തില്‍ ക്ലാസനും വീണു. സുയഷ് ശര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു മടക്കം. അവസാന പന്ത് നേരിട്ട കമ്മിന്‍സിനെ കണികാണിക്കാതെ റാണ കൊൽക്കത്തക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ആന്ദ്രേ റസ്സല്‍ (25 പന്തില്‍ പുറത്താവാതെ 64), ഫില്‍ സാള്‍ട്ട് (54) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാന്‍ സാധിച്ചത്. ക്ലാസന്‍ 29 പന്തില്‍ 69 റണ്‍സുമായി പൊരുതിയെങ്കിലും അവസാന ഓവറില്‍ വീണതാണ് തിരിച്ചടിയായത്.

KKR vs SRH, IPL 2024 Highlights: Klaasen fifty in vain as Kolkata beats Sunrisers by 4 runs in thriller

More Stories from this section

family-dental
witywide