
ഡാളസ്: ഓഗസ്റ്റ് 31 ശനിയാഴ്ച (രാവിലെ 9.30 സെൻട്രൽ) കേരളാ ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് അക്ഷരശ്ലോകസദസ്സ് ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും കേരളത്തിൽ നിന്നുമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. സദസ്സിലെത്തുന്നവർക്കു നേരിട്ടും പങ്കെടുക്കാവുന്ന രീതിയിലാണു അക്ഷരശ്ലോകസദസ്സ് ക്രമീകരിച്ചിരിയ്ക്കുന്നത്.
അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തുന്ന പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ് നരേന്ദ്രൻ (യു എസ് എ) പ്രധാനഅവതാരകനാവും. കെ. ശങ്കരനാരായണൻ നമ്പൂതിരിയും, അമേരിക്കയിൽ നിന്നുള്ള അക്ഷരശ്ലോകവിദഗ്ധരായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) എന്നിവരും സൂമിൽ പങ്കുചേരും.
കേരളത്തിൽ നിന്ന് മറ്റനേകർക്കൊപ്പം കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ പരിശീലകനായ എ.യു.സുധീര്‍കുമാറും (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ് വാര്യരും ഗായത്രിയും പരിപാടിയിൽ പങ്കെടുക്കും.
അമേരിക്കയിലും നാട്ടിലുമുള്ള അക്ഷരശ്ലോക പ്രവീണർക്കൊപ്പം ഉമേഷ് നരേന്ദ്രന്റെ സരളമായ അവതരണവും ആസ്വാദ്യകരമാക്കുന്ന സദസ്സിൽ ശ്രോതാക്കൾക്കും ശ്ലോകങ്ങൾ ചൊല്ലുവാനും അവസരമുണ്ടായിരിക്കും.
സൂം ഐ ഡി: 812 9102 5944 – പാസ്കോഡ്: 429791 തിയതി: ആഗസ്റ്റ് 31 ശനിയാഴ്ച – സമയം: രാവിലെ 9.30 am CST (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 8 pm)