
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപനകാലനേതാക്കളിൽ ഒരാളായിരുന്ന എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ സംഘടനയുടെ ദുഃഖാചരണാർത്ഥ , ശനിയാഴ്ച (ആഗസ്റ്റ് 17) നടത്താനിരുന്ന അക്ഷരശ്ലോക സദസ്സ് സൂം പരിപാടി ആഗസ്റ്റ് 31 അമേരിക്കൻ സെന്റ്രൽ സമയം രാവിലെ 9:30 ലേക്കു മാറ്റി.
അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തുന്ന പരിപാടിയിൽ പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ഉമേഷ് നരേന്ദ്രൻ പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്ലോക രംഗത്ത് അറിയപ്പെടുന്ന കെ ശങ്കരനാരായണൻ നമ്പൂതിരിയും പങ്കെടുക്കും.
അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, കാനഡയിൽ നിന്നുള്ള സീമ രാജീവ് തുടങ്ങിയവരും പങ്കുചേരും.