ജര്‍മ്മനിയില്‍ ഇസ്ലാം വിരുദ്ധ റാലിക്കിടെ കത്തിക്കുത്ത്: നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍

ന്യൂഡല്‍ഹി: ജര്‍മ്മനിയില്‍ ഇസ്ലാം വിരുദ്ധ റാലിക്കിടെ കത്തി ആക്രമണം. നിരവധി പേര്‍ക്ക് പരുക്കേറ്റ ദാരുണമായ സംഭവത്തില്‍ അക്രമി പിടിയിലായിട്ടുണ്ട്. വെള്ളിയാഴ്ച ജര്‍മ്മനിയിലെ മാന്‍ഹൈമില്‍ ഒരു വലതുപക്ഷ പ്രകടനത്തിനിടെയാണ് സംഭവം. അക്രമിയുടെ കുത്തേറ്റതിനെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് പൊലീസ് പറഞ്ഞു.

ഇസ്ലാം വിരുദ്ധ പ്രവര്‍ത്തകനായ മൈക്കല്‍ സ്റ്റ്യൂര്‍സെന്‍ബര്‍ഗര്‍ ആഹ്വാനം ചെയ്ത തീവ്ര വലതുപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ റാലിക്കിടെയാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ നിരവധി വീഡിയോകള്‍, സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം എത്തിയിട്ടുണ്ട്. അക്രമാസക്തനായ പ്രതിയെ പോലീസുകാരന്‍ വെടിവെച്ചാണ് കീഴ്‌പ്പെടുത്തിയത്.

More Stories from this section

family-dental
witywide