
ന്യൂഡല്‍ഹി: ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ പട്ടണമായ സോലിങ്കില്‍ നടന്ന കത്തിയാക്രമണത്തില്‍ മൂന്നുപേരുടെ ജീവനെടുത്ത കൊലയാളി എന്ന് സംശയിക്കുന്നയാള്‍ പിടിയില്‍.
വെള്ളിയാഴ്ച രാത്രി സോലിങ്കന്‍ പട്ടണത്തിന്റെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന പരുപാടിക്കിടെയാണ് അക്രമി കത്തിയുമായി എത്തി ആളുകളെ തുടരെത്തുടരെ കുത്തി വീഴ്ത്തിയത്. മൂന്നുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
ഫലസ്തീനിലടക്കം വിവിധ ഇടങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് വ്യക്തമാക്കിയിട്ടുണ്ട്.















