പറന്നുയരവെ വിമാനത്തിന്‍റെ എഞ്ചിനിൽ തീ പിടിച്ചു; ബെംഗളൂരു – കൊച്ചി വിമാനം അടിയന്തരമായി നിലത്തിറക്കി, വൻ ദുരന്തം ഒഴിവായി

ബംഗളുരു: വിമാനത്തിന്‍റെ എഞ്ചിനിൽ തീ പിടിച്ചതോടെ കൊച്ചിയിലേക്കുള്ള വിമാനം ബംഗളുരു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിൽ തീ കണ്ടതിനെ തുടർന്ന് ബെംഗളൂരു – കൊച്ചി വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ബെഗളൂരു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് എഞ്ചിന് തീ പിടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ച് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.

വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൽ 179 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബംഗളുരു വിമാനത്താവള അധികൃതർ അറിയിച്ചു. അടിയന്തര ലാൻഡിംഗ് നടത്തിയ ഉടൻ തന്നെ വിമാനത്തിന്‍റെ എഞ്ചിനിലെ തീ കെടുത്തിയതായും ബംഗളുരു വിമാനത്താവള അധികൃതർ വ്യക്തമാക്കി.

Kochi Bangalore flight makes emergency landing after Fire scare

More Stories from this section

family-dental
witywide