
കൊച്ചി: കൊച്ചി വിമാനത്താവളം 25-ാം വാര്‍ഷികം ആഘോഷിക്കുന്നത് ചരിത്രം സൃഷ്ടിച്ചാണെന്ന് മന്ത്രി പി രാജീവ്. ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചാണ് 25-ാം വാര്‍ഷികം ആഘോഷിക്കുന്നത്. 2023ലാണ് ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെന്ന റെക്കോര്‍ഡ് സിയാല്‍ സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി കൊച്ചിമാറിയെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന ഇക്കാലത്ത് പൊതുമേഖലാ സ്ഥാപനമായ സിയാല്‍ കൈവരിക്കുന്ന നേട്ടം പ്രതീക്ഷ നല്‍കുന്നതാണെന്നും ഏഴ് മെഗാ പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം മാത്രം വിമാനത്താവളത്തില്‍ ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ വരും വര്‍ഷങ്ങളിലും മികവ് തുടര്‍ന്നു കൊണ്ട് സിയാല്‍ കേരളത്തിന്റെ അഭിമാനമായി കുതിക്കുമെന്ന് ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി.
Kochi cial international airport celebrate 25th anniversary