സുഹൃത്തുക്കളോടൊപ്പം വിനോദയാത്രക്കെത്തിയ കൊച്ചി മെട്രോ ജീവനക്കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോതമംഗലം: പെരിയാറില്‍ നീന്തുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോതമംഗലം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാനിറങ്ങിയ കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ടോണി ജോണാണ് (37) മരിച്ചത്. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയാണ് സംഭവം. കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാണ് ടോണി. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘം വിനോദയാത്രക്കെത്തിയപ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്‌നി രക്ഷാസേന സ്‌കൂബ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തിയാണ് കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റര്‍ അകലെപൊട്ടവഞ്ചി ഭാഗത്തുനിന്നും മൃതദേഹം കണ്ടെടുത്തത്.

Kochi metro employee drowned in periyar river

More Stories from this section

family-dental
witywide