
കൊച്ചി: കൊച്ചി മെട്രോയുടെ പൂർത്തിയായ ഒന്നാം ഘട്ടം പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നത്. രാവിലെ 10ന് കൊൽക്കത്തയിൽനിന്ന് ഓൺലൈനായിട്ടായിരിക്കും ഫ്ലാഗ് ഓഫ്. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, ഉദ്ഘാടനത്തോടനുബന്ധിച്ച് ആലുവയിൽനിന്ന് തൃപ്പൂണിത്തുറ വരെ 60 രൂപ മാത്രമേ ഈടാക്കൂ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് നിരക്കിൽ മാറ്റമുണ്ടാകില്ല. തൃപ്പൂണിത്തുറ സ്റ്റേഷനിൽനിന്നുള്ള ഉദ്ഘാടന ട്രെയിൻ ഭിന്നശേഷി കുട്ടികളുമായി ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ജനപ്രതിനിധികളും വിവിധ മേഖലയിലെ പ്രശസ്തരും ചടങ്ങിൽ പങ്കെടുക്കും.
Kochi Metro Thrippunithura terminal to inaugurate by PM Modi on Wednesday