കൊടൈക്കനാല്‍ മദര്‍ തെരേസ യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാര്‍ ഡോ. ആനി ലൂക്കോസ് നിര്യാതയായി

കോട്ടയം: കൊടൈക്കനാല്‍ മദര്‍ തെരേസ യൂണിവേഴ്‌സിറ്റിയില്‍ രജിസ്ട്രാര്‍ ആയും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സായും സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. ആനി ലൂക്കോസ് (ഗ്ലോറി69) നിര്യാതയായി. ഒളശ്ശ തണ്ണിക്കരിയില്‍ പരേതരായ റിട്ടയർ അധ്യാപകന്‍ റ്റി ജെ ലൂക്കോസിന്‍റെയും അന്നമ്മ ലൂക്കോസിന്‍റെയും മകളാണ് കോട്ടയം സ്വദേശിനായി ഡോ. ആനി ലൂക്കോസ്. ശനിയാഴ്ച 3.30 ന് മാങ്ങാനം ചെലമ്പറക്കുന്ന് ഐ പി സി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.സഹോദരങ്ങള്‍: മേരി ജേക്കബ് (റിട്ട. പ്രഫസര്‍, ബി സി എം കോളജ്, കോട്ടയം), ആലി ജോര്‍ജ് (റിട്ട. പ്രഫസര്‍, സെന്റ് സ്റ്റീഫന്‍സ് കോളജ്, ഉഴവൂര്‍), മോളി ബഞ്ചമിന്‍ കുര്യന്‍ (യു എസ് എ), തോമസ് ലൂക്കോസ് (ബിമെല്‍ റ്റോം ഇന്‍ഡസ്ട്രീസ്, കൊച്ചി), കൊച്ചുമോന്‍ (ഹൈടെക് ഇന്‍ഡസ്ട്രീസ്, കോട്ടയം).

Kodaikanal Mother Teresa University Former Registrar Dr. Anne Lucas passed away