സഹായം അഭ്യര്‍ഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ ‘കോയിക്കോടന്‍സ് 2.0’; കേസ്

തിരുവനന്തപുരം: വയനാട്ടില്‍ രണ്ട് ഗ്രാമങ്ങളിലായുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായം അഭ്യര്‍ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിക്കുകയും വ്യാപക പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്.

സാമൂഹികമാധ്യമമായ എക്സില്‍ ‘കോയിക്കോടന്‍സ് 2.0’ എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനെതിരായിരുന്നു പോസ്റ്റ്.

വയനാട് സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോഴിക്കോട് സൈബര്‍ സെല്ലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാപശ്രമമടക്കം ഉള്‍പ്പെടുത്തിയാണ് കേസ്.

തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

More Stories from this section

family-dental
witywide