നുണ പരിശോധനയില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് റിപ്പോർട്ട്, ‘വനിത ഡോക്ടറുടെ ബലാത്സംഗക്കൊല നടന്ന രാത്രി മറ്റൊരു പെണ്‍കുട്ടിയെയും പീഡിപ്പിച്ചു’

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ ബലാത്സംഗക്കൊലക്ക് ഇരയാക്കിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് നുണ പരിശോധനയില്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഡോക്ടറെ ബലാത്സംഗം ചെയത് കൊലപ്പെടുത്തും മുമ്പ് അന്നു രാത്രി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും ഇയാള്‍ നുണപരിശോധനയില്‍ പറഞ്ഞു. കുറ്റകൃത്യത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാമുകിയെ വിഡിയോ കോളില്‍ വിളിച്ച് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നും സഞ്ജയ് റോയ് നുണപരിശോധനയില്‍ സമ്മതിച്ചു.

ബലാത്സംഗക്കൊല നടന്ന ദിവസം രാത്രി സഞ്ജയ് റോയ് സുഹൃത്തിനൊപ്പം മദ്യപിച്ചിരുന്നു. അന്നു രാത്രി തെരുവില്‍ കണ്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും ഇയാള്‍ നുണപരിശോധനയില്‍ പറഞ്ഞു. പിന്നീടാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലേയ്ക്ക് എത്തുന്നത്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ പോലീസുകാരന്‍ അനുപം ദത്തയുടെ വീട്ടിലേക്കാണ് പോയതെന്നും പ്രതി പറഞ്ഞു.