
കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയിൽ സുരേന്ദ്രന്റെ ഭാര്യ ജിപ്സിയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴിമാറ്റിയത്.
കൂടത്തായി ബസാറിൽ നൈസ് ലേഡീസ് ഗാർമെന്റ്സ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന ജിപ്സിയുടെ ഭർത്താവ് സുരേന്ദ്രൻ താമരശ്ശേരിയിൽ മൂന്നാം പ്രതി പ്രജികുമാർ നടത്തുന്ന ദൃശ്യകല ജ്വല്ലറി വർക്സിൽ ജോലിക്കാരനായിരുന്നു.
ദൃശ്യകലയിലേക്ക് തന്റെ ഭർത്താവ് സുരേന്ദ്രൻ സയനൈഡ് എത്തിച്ചിരുന്നതായും ഒരു ദിവസം കാലത്ത് തങ്ങൾ ഒരുമിച്ച് വീട്ടിൽനിന്നും ജോലിക്ക് പോകുന്ന വഴി കടയിൽ സയനൈഡ് തീർന്നുവെന്നും സേട്ടുവിന്റെ അടുത്തുനിന്നും സയനൈഡ് വാങ്ങിക്കണമെന്നും ഭർത്താവ് സുരേന്ദ്രൻ തന്നോട് പറഞ്ഞിരുന്നതായി ജിപ്സി പൊലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് ജിപ്സിയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് സാക്ഷിയെ എതിർവിസ്താരം ചെയ്തു. എതിർവിസ്താരത്തിൽ തന്റെ വിവാഹാലോചന കൊണ്ടുവന്നത് മൂന്നാംപ്രതി പ്രജികുമാർ ആയിരുന്നുവെന്നും മൂന്നാംപ്രതിയും തന്റെ ഭർത്താവും സുഹൃത്തുക്കൾ ആയിരുന്നുവെന്നും ജിപ്സി സമ്മതിച്ചു.