
കോട്ടയം: കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയത്ത് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ ലിജു ബിജു (10) ആണ് മരിച്ചത്. കുടക്കച്ചിറ സെന്റ് ജോസഫ് എൽ പി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയാണ്. പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി കിണറ്റിൽ വീണ് ചെളിയിൽ പുതയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻതന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.