കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; വി എം സുധീരനും സമിതിയില്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ച് ഹൈക്കമാന്‍ഡ്. 23 അംഗ സമിതി 36 ആക്കി വിപുലീകരിച്ചു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു സമിതിയില്‍ നിന്ന് രാജിവച്ച വി എം സുധീരന്‍ സമിതിയില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരും സമിതിയിലുണ്ട്. എകെ ആന്റണിയെ സമിതിയില്‍ നിന്ന് ഒഴിവാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെ ഉള്‍പ്പെടുത്തി.

ഇക്കുറി വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചു. നേരത്തെ സമിതിയിലെ ഏക വനിതയായിരുന്ന ഷാനിമോള്‍ ഉസ്മാനെ കൂടാതെ, പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി എന്നിവരും സമിതിയില്‍ ഇടംപിടിച്ചു.

സമിതിയിലെ അംഗങ്ങള്‍

കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, പിജെ കുര്യന്‍, എം കെ രാഘവന്‍, ആന്റോ ആന്റണി, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ടി സിദ്ദീഖ്, എ പി അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, എ എന്‍ സുബ്രഹ്‌മണ്യന്‍, അജയ് തറയില്‍, വി എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, പത്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ശൂരനാട് രാജശേഖരന്‍, പി കെ ജയലക്ഷ്മി, ജോണ്‍സണ്‍ ഏബ്രഹാം .

KPCC political committee reorganized

More Stories from this section

family-dental
witywide